Education and careerKeralaLatest NewsLocal news

ജാഗ്രതൈ;വ്യാജ സന്ദേശങ്ങളില്‍ വീഴരുതേ

മൂന്നാര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ ഫോണിലേക്ക് എത്തുന്ന മെസേജ് തൊഴിലാളികള്‍ക്ക് തലവേദനയാകുന്നു. ബാങ്ക് അക്കൗണ്ട് തടയപ്പെട്ടിരിക്കുന്നുവെന്നും ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ്  ചെയ്യണമെന്നുമാണ് വാട്‌സാപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ ഈ സന്ദേശത്തില്‍ ക്ലിക്ക് ചെയ്താല്‍  ഫോണിലുള്ള മുഴുവന്‍ കോണ്‍ടാക്റ്റ് നമ്പരുകളിലേക്കും ഈ മെസേജ് ഫോര്‍വേഡ് ചെയ്യപ്പെടുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.

ബാങ്ക് അയച്ച സന്ദേശമല്ല ഇതെന്ന് അധികൃതര്‍ പറയുന്നുവെന്നും ഇത്തരം സന്ദേശങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണോയെന്ന സംശയവും തൊഴിലാളികള്‍ പങ്ക് വച്ചു. വാട്‌സാപ്പ് സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ മറ്റ് കോണ്‍ടാക്റ്റുകളിലേക്ക് സമാന സന്ദേശം പോകുന്നത് ആളുകളെ വെട്ടിലാക്കിയിട്ടുണ്ട്. സന്ദേശം തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലരുടെ ഫോണ്‍ തനിയെ സ്വിച്ച് ഓഫ് ആയി പോകുന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ട്.

ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അക്കൗണ്ട് ബ്ലോക്കായി എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ എത്തിയാല്‍ ചതിയില്‍പെടാതെ നേരിട്ട് ബാങ്കിലെത്തി സംശയ ദുരീകരണം നടത്തണമെന്നും ബാങ്കിംഗ് മേഖലയിലുള്ളവരും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!