
അടിമാലിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.10 കിലോഗ്രാം കഞ്ചാവുമായി കൽകൂന്തൽ സ്വദേശി ജോസഫ്.പി.ഡി (57 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അടിമാലി നർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ രാഹുൽ ശശിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ദിലീപ്.എൻ.കെ, ബിജു മാത്യു, സെബാസ്റ്റ്യൻ.പി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഹാഷിം, അലി അഷ്‌കർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.