CrimeKeralaLatest NewsLocal news
പതിനാറുകാരിയെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ വിളിച്ച് വരുത്തി തിയേറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും.

ഇടുക്കി : ഫോണിലൂടെ പരിചയപ്പെട്ട 16 കാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി തമിഴ്നാട്ടിലെ തിരുപ്പൂരീലേക്ക് വിളിച്ച് വരുത്തി സിനിമ തിയേറ്ററിൽ വച്ച് ബലാത്സംഗം ചെയ്ത തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസി(25)ന് ഇടുക്കി പൈനാവ് അതിവേഗ പോക്സോ കോടതി 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ നിരന്തരം സംസാരം തുടർന്നു . ഇതിനിടെ പെൺകുട്ടിക്കു ജോലി വാഗ്ദാനം നൽകുകയും, പെൺകുട്ടി തനിച്ച് ബസ് കയറി തിരുപ്പൂർക്ക് പോകുകയുമായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് നൽകിയ പരാതിയിന്മേൽ മറയൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുട്ടിയെ തിരുപ്പൂർ നിന്ന് കണ്ടെത്തിയത്.



