KeralaLatest News

ശൈലജ പേരാവൂരിലേക്ക്; മത്സരിക്കാൻ കെകെ ശൈലജ സന്നദ്ധത അറിച്ചു

സിപിഐഎം നേതാവ് കെ കെ ശൈലജ പേരാവൂരിലേക്ക്. മത്സരിക്കാൻ കെകെ ശൈലജ സന്നദ്ധത അറിച്ചു. CPIM സംസ്ഥാന സെക്രട്ടേറിയറ്റിലാണ് താത്പര്യം അറിയിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

മട്ടന്നൂരിൽ വി കെ സനോജ് സ്ഥാനാർഥിയാകും. തളിപ്പറമ്പിൽ പി കെ ശ്യാമളയും മത്സരിക്കും. എം വി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. എന്നാൽ സ്പീക്കർ എ എൻ ഷംസീറിനും പി കെ ബിജുവിനും സീറ്റില്ല. തലശ്ശേരിയിൽ കാരായി രാജൻ സ്ഥാനാർത്ഥിയാകും.തോമസ് ഐസക്, പി ജയരാജൻ എന്നിവർക്കും സീറ്റില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എം സ്വരാജ് മത്സരിക്കാനാണ് സാധ്യത. പൊന്നാനിയിലെ പട്ടികയിൽ എം സ്വരാജിന്റെ പേരുണ്ട്. തിരുവനന്തപുരത്ത് സിപിഐഎം മത്സരിക്കുന്ന 10 സീറ്റുകളിൽ 9 ഇടത്തും സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. വർക്കലയിൽ വി ജോയിയുടെ കാര്യത്തിൽ തീരുമാനം നാളെ. നാളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിഷയം ചർച്ചചെയ്യും.

മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് ഏഴിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!