
ഇടുക്കി : കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിൽ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ സൂരജ് സിബി, സുഹൃത്ത് ഡോൺ തോമസ് എന്നിവരാണ് മരിച്ചത്.
ഇരുവരും ബൈക്ക് യാത്രികരാണ്. ഞായറാഴ്ച വൈകിട്ടാണ് അപകടം. തൊടുപുഴയിൽ നിന്ന് കുമളിയിലേക്ക് പുറപ്പെട്ട ബസിനടിയിലേക്ക് ബൈക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..



