Latest NewsSports

സഞ്ജു സ്‌പെഷ്യല്‍ സാംസണ്‍; സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍

സഞ്ജു സ്‌പെഷ്യല്‍ സാംസണ്‍. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് മാത്രമല്ല, രാജ്യമൊന്നാകെ നമിക്കുന്നു സഞ്ജുവിനെ. മലയാളിപ്പയ്യന്‍ ടീം ഇന്ത്യയുടെ രക്ഷിച്ചത് സെമി കാണാതെ പുറത്താവുകയെന്ന വലിയ നാണക്കേടില്‍ നിന്നാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിലേക്ക് കുതിച്ചത്. സൂപ്പര്‍ 8ലെ ജീവന്മരണപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. 196 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.പുറത്താകാതെ 97 റണ്‍സെടുത്ത സഞ്ജു സാംസണാണ് കളിയിലെ താരം.

അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും 10 റണ്‍സ് വീതമെടുത്ത് എളുപ്പം വീണെങ്കിലും സഞ്ജു പതറിയില്ല. സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നിന്നപ്പോഴും റണ്‍ റേറ്റ് താഴ്ന്നുപോകാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 26 ആം പന്തില്‍ കരിയറിലെ ആദ്യ ലോകകപ്പ് അര്‍ധസെഞ്ചുറി സഞ്ജു നേടി. ക്യാപ്റ്റന്‍ സൂര്യയും തിലക് വര്‍മയും ഹാര്‍ദിക് പണ്ഡ്യയുമെല്ലാം വീണുപോയെങ്കിലും സഞ്ജു അടങ്ങിയില്ല. ഒടുവില്‍ ഒരു സിക്‌സറും പിന്നാലെ ഒരു ബൗണ്ടറിയും പറത്തി ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

അര്‍ഹിച്ച സെഞ്ചുറി മൂന്ന് റണ്‍സകലെ നഷ്ടമായെങ്കിലും 12 ഫോറും 4 സിക്‌സും ഉള്‍പ്പടെ നേടിയ 97 റണ്‍സ് ഇന്ത്യയുടെ ട്വന്റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി മാറി.വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ബുധനാഴചത്തെ ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!