KeralaLatest NewsLocal news

ലോഞ്ച് ഡേ, ചെറുതോണി ഫുള്‍ ഓണ്‍ വൈബ്.. ബസില്‍ മന്ത്രിയുടെ ആദ്യയാത്ര



ചെറുതോണിയിലെ പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടന ദിവസം ആഘോഷവേളയായി മാറി. ആദ്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നാട്ടുകാരോടൊപ്പം പുതിയ ബസില്‍ യാത്ര ചെയ്ത് പരിപാടിയെ കൂടുതല്‍ കളറാക്കി. ഉദ്ഘാടനത്തിന് ശേഷം ബസില്‍ കയറിയ മന്ത്രി യാത്രക്കാരുമായി സൗഹൃദസംഭാഷണം നടത്തി. ചെറുതോണിയില്‍ നിന്ന് ചേലച്ചുവട് പോയി തിരികെ ചെറുതോണിയില്‍ അവസാനിക്കുന്നതായിരുന്നു ആദ്യ യാത്ര.

വിദ്യാര്‍ത്ഥികളോടും മുതിര്‍ന്ന പൗരന്മാരോടും ആശയവിനിമയം നടത്തിയ അദ്ദേഹം, പുതിയ സര്‍വീസ് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പറഞ്ഞു. യാത്രയ്ക്കിടെ നാട്ടുകാര്‍ സെല്‍ഫികളും എടുത്തു, സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന  പുതിയ ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേത്. ഉദ്ഘാടന ദിവസം തന്നെ ബസില്‍ സജീവ സാന്നിധ്യമായി മന്ത്രി എത്തിയതും, ജനങ്ങളോടൊപ്പം യാത്ര ചെയ്തതും ചടങ്ങിന് വേറിട്ട ഊര്‍ജം പകര്‍ന്നു. പുതിയ സര്‍വീസുകള്‍ പ്രദേശത്തിന്റെ വികസനത്തിനും യാത്രാസൗകര്യത്തിനും ഗുണകരമാകുമെന്ന പ്രതീക്ഷയാണുള്ളത് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 12 സര്‍വീസുകളാണ് പുതിയതായി ആരംഭിക്കുന്നത്. രണ്ട് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം, രണ്ട് സൂപ്പര്‍ഫാസ്റ്റ്, ഒരു സിഫ്റ്റ് ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് എന്നിങ്ങനെയാണ് ബസുകള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!