കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും’; വി ഡി സതീശൻ
കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, മിക്കയിടത്തും ഇതിനോടകം തന്നെ ഒറ്റ പേരിലേക്ക് എത്തി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കും ദോഷം വരരുതെന്നാണ് കുടുംബത്തിന്റെ പ്രാർത്ഥന. ആറ്റുകാൽ പൊങ്കാല ചടങ്ങിനോടനുബന്ധിച്ച് കുടുംബത്തിനൊപ്പം എത്തിയതായിരുന്നു വി ഡി സതീശൻ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.ദി കേരള സ്റ്റോറി ആണ് ആറ്റുകാൽ പൊങ്കാല. പാളയം പള്ളിയിലെ ഇമാം തന്നെ ആദ്യം ആ സന്ദേശം പങ്കുവെച്ചു. അദേഹന്റെ പ്രസംഗം കേട്ട് കണ്ണ് നിറഞ്ഞു. ഇതാണ് ഞങ്ങളുടെ കേരളം, ഇതാണ് രാജ്യത്തോട് പറയാൻ ഉള്ളത്. കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന നിമിഷമാണ്.കേരളത്തിന്റെ മഹത്വം ആണ് അത്. പുതുയുഗ യാത്രയുടെ സന്ദേശവും അത് തന്നെയാണ്. ഒരുമാസമായി യാത്രയുടെ പുറകിലാണ്. ഒരു വർഗീയതയ്ക്കും പ്രാധാന്യം നൽകുന്നില്ല. ഇതാണ് ഞങ്ങളുടെ കേരളം എന്ന് വിളിച്ചുപറയണം. ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ തെറ്റ് തിരുത്തി. ഇപ്പോൾ എടുത്ത തീരുമാനം ശരിയാണ്.
അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും. അതാണ് എന്റെ ചുമതല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. പാലക്കാട് മണ്ഡലത്തിൽ തീരുമാനം ആയിട്ടില്ല. രമേശ് പിഷാരടിയുടെ പേര് പരിഗണിക്കുന്നത് അഭിമാനമാണ്. ഇനി പേരില്ലെങ്കിലും അദ്ദേഹം പാർട്ടിയുടെ ഭാഗം ആകുന്നത് അഭിമാനമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.



