
അടിമാലി: ദേശിയപാത 85ല്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞപകടം സംഭവിച്ചു. അടിമാലി കമ്പിലൈനിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ ജോലികള്‍ക്കിടെ ക്രെയിന്‍ പാതയോരത്തേക്ക് മറിയുകയായിരുന്നു.
ക്രെയിന്‍ പതിച്ചതിനെ തുടര്‍ന്ന് പാതയോരത്തുണ്ടായിരുന്ന വീടിന് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിര്‍മ്മാണ ജോലികളുടെ ഭാഗമായി പാതയോരത്ത് വലിയ കോണ്‍ക്രീറ്റ് ഓട ഉറപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.



