Education and careerKeralaLatest NewsLocal news

ഇ‌ടമലക്കുടിയിലെ ജൈവസമ്പത്തുമായി സംരംഭകത്വത്തിന്റെ വഴിയിൽ ജയകുമാർ…

ഇടുക്കി : ഇ‌ടമലക്കുടിയിലെ ജൈവസമ്പത്തുമായി സംരംഭകത്വത്തിന്റെ വഴിയിൽ ജയകുമാർ. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജൈവകൃഷി പെരുമയുമായി ദേശീയപാതയോരത്ത് അടിമാലി ചാറ്റുപാറയിൽ സുഗന്ധവ്യജ‍്ഞന ഉൽപന്നങ്ങളുടെ വിപണന കേന്ദ്രം തുറന്നിരിക്കുകയാണ് മുളകുതറ കുടിയിൽ നിന്നുള്ള ജയകുമാർ(26). ബോട്ടണിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുമുണ്ട് ജയകുമാറിന്. ഒന്നാം ക്ലാസ് മുതൽ നാല് വരെ കുട്ടമ്പുഴ പിണവൂർ കുടി ഗവ. യുപി സ്കൂളിലാണ് പഠിച്ചത്.

5 മുതൽ പ്ലസ്ടു വരെ ആലുവ എംആർഎസിൽ പഠിച്ചു. തുടർന്ന് കാലടി ശ്രീശങ്കര കോളജിൽ നിന്ന് ബിരുദവും കോതമംഗലം എംഎ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സർക്കാർ ജോലിയെക്കുറിച്ച് ഇതുവരെ ഗൗരവമായി ആലോചിച്ചിട്ടില്ലെന്ന് ജയകുമാർ. പഞ്ചായത്തിലെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന സംരംഭം തുടങ്ങണമെന്നത് വലിയ ആഗ്രഹമായിരുന്നു. കൊച്ചി– ധനുഷ്കോടി ദേശീയ പാതയിലാണ് ഇടമലക്കുടി ഓർഗാനിക് സ്പൈസസ് എന്ന സ്ഥാപനം.

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം സ്വരൂപിച്ച തുകയും അടിമാലി എസ്ബിഐ ബ്രാഞ്ചിൽ നിന്ന് മുദ്ര വായ്പ വഴി ലഭിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്ഥാപനം തുടങ്ങിയിരിക്കുന്നത്. സ്ഥാപനത്തിനു പിന്നിലെ മുറിയിലാണ് താമസം. ഇലുങ്കപ്പൻ– ശ്യമള ദമ്പതികളുടെ മകനാണ് ജയകുമാർ. സഹോദരി രാധിക ആയുർവേദ നഴ്സാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!