HealthKeralaLatest NewsLocal news

ഇടുക്കി മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ മികച്ച നിലവാരത്തില്‍ എത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി മെഡിക്കല്‍ കോളേജിനെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആശുപത്രിയില്‍ ഉടന്‍ തന്നെ കാത്ത് ലാബ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറുതോണി – ഇടുക്കി മെഡിക്കല്‍ കോളേജ് ബൈപാസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാവിയില്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്ന ആളുകള്‍ക്ക് നേരിട്ട് ആശുപത്രിയിലേക്ക് എത്തുവാനുള്ള സൗകര്യമാണ് ബൈപാസ് നിര്‍മ്മാണത്തിലൂടെ സാധ്യമാക്കുന്നതെന്നും ബൈപാസ് നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെറുതോണിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്‍, നൗഷാദ് റ്റി.ഇ. അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍, സിജി ചാക്കോ, രാജു ജോസഫ്, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി.എസ് പ്രമോജ് ശങ്കര്‍, കട്ടപ്പന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സിവി വര്‍ഗീസ്, ഷാജി കാഞ്ഞമല, സലിം കുമാര്‍ അനില്‍ കൂവപ്ലാക്കല്‍, അസ്സിസ്, ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍, രതീഷ് അത്തിപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!