
അടിമാലി: അടിമാലി പത്താംമൈലിന് സമീപം ദേവിയാര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒഴുവത്തടം സ്വദേശി നൂറോംതൊട്ടിയില് സജീവാണ് മരിച്ചത്. മീന്‍ പിടിക്കാനായി എത്തുയും തുടര്‍ന്ന് ഇയാളെ പുഴയില്‍ കാണാതാവുകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്നയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



