Latest NewsSports

വാംഖഡെയില്‍ ഇന്ത്യക്കായി സഞ്ജു സാംസണ്‍ ഷോ; 42 പന്തില്‍ 89 റണ്‍സ് നേടി സൂപ്പര്‍ സ്റ്റാറായി സഞ്ജു

ട്വന്റി 20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയില്‍ ടീം ഇന്ത്യ. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 7 വിക്കറ്റിന് 253 റണ്‍സാണെടുത്തത്. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്.

ജോഫ്ര ആര്‍ച്ചറെ അടിച്ചൊതുക്കിയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. മുന്‍പ് മുഖാമുഖമെത്തിയപ്പോള്‍ അഞ്ച് ഇന്നിങ്‌സുകളിലെ 25 പന്തുകളില്‍ നിന്നായി സഞ്ജുവിന് ആര്‍ച്ചര്‍ക്കെതിരെ നേടാനായത് വെറും 23 റണ്‍സ് മാത്രമായിരുന്നു. മൂന്ന് തവണ ആര്‍ച്ചറുടെ ഹൈ പേസ് ഷോര്‍ട്ട് പിച്ചിന് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍, വാങ്കഡെയില്‍ കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. മൂന്നാം പന്തില്‍ ബൗണ്ടറിയോടെയായിരുന്നു വെടിക്കെട്ടിന് തുടക്കം.

15 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം തുലച്ചു. പിന്നെ ക്രിക്കറ്റ് ലോകം കണ്ടത് ആര്‍ച്ചറെ അടിച്ചൊതുക്കുന്ന സഞ്ജുവിനെ. 14 പന്തില്‍ ആകെ നേടിയത് 38 റണ്‍സ്. ആര്‍ച്ചര്‍ മാത്രമല്ല സാം കറനും ജാമി ഓവര്‍ട്ടനും ആദില്‍ റഷീദുമെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

42 പന്തില്‍ 8 ഫോറും 7 സിക്‌സും ഉള്‍പ്പടെ ക്ലാസും മാസും ഒത്തുചേര്‍ന്ന 89 റണ്‍സാണ് മലയാളിപ്പയ്യന്‍ നേടിയത്. ഒടുവില്‍ പതിനാലാം ഓവറില്‍ സഞ്ജു മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 160ലെത്തിയിരുന്നു. സെഞ്ചുറി നേടാന്‍ അവസരമുണ്ടായിട്ടും ടീമിനായി അടി നിര്‍ത്താത്തിരുന്നു സഞ്ജുവിന്റെ സെല്‍ഫ് ലെസ്റ്റ് ഇന്നിങ്‌സിനും ക്രിക്കറ്റ് ലോകം കയ്യടിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!