KeralaLatest NewsNational

രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. ശിവഗിരി മഠവും കോണ്‍ഗ്രസിനു കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.നേരത്തെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗമം പിന്നെ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു.

ശിവഗിരിയില്‍ വെച്ച് മഹാത്മാഗന്ധിയും – ശ്രീനാരായണഗുരുവും വനജാക്ഷി മന്ദിരത്തില്‍ ഒരുമിച്ച് കണ്ടതിന്റെ നൂറുവര്‍ഷമാണ് ആഘോഷിക്കുന്നത്.ആശ്രാമം മൈതാനനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠത്തില്‍ നിന്നുള്ള സ്വാമിമാര്‍, പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ആലപ്പുഴ, തൃശൂര്‍, കൊല്ലം ജില്ലകളെ ക്രോഡീകരിച്ചാണ് മഹാസംഗമം നടത്തുന്നത്.

ഈ പരിപാടിക്ക് ശേഷം മാര്‍ച്ച് 7ന് രാവിലെ രാഹുല്‍ ഗാന്ധി ശിവഗിരി മഠം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 11 30ന് ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ ഐടി പ്രൊഫഷണലുകളുമായി സംവാദം. വൈകുന്നേരം പുത്തരികണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന പുതുയുഗ യാത്ര സമാപനമാണ് അവസാന പരിപാടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!