
അങ്കമാലിയില്‍ വിദ്യാര്‍ഥിനി ജാസ്‌ലിയ ജോണ്‍സണ്‍ വാഹനം ഇടിച്ച് മരിച്ച കേസിലെ പ്രധാന പ്രതി ഡോ.സിറിയക് ജോര്‍ജ് പിടിയിലായി. പിടിയിലായത് വാഗമണ്ണില്‍നിന്നാണ്. ഡോ.സിറിയക്ക് ഒളിവില്‍ കഴിഞ്ഞത് സഹോദരന്റെ വാഗമണ്ണിലെ റിസോര്‍ട്ടിലാണ്. വാഗമണണ്‍ കണ്ണംകുളത്തെ റിസോര്‍ട്ടില്‍ മഫ്ത്തിയിലെത്തിയ പൊലീസാണ് പിടികൂടിയത്. ആളറിയാതിരിക്കാന്‍ പ്രതി രൂപമാറ്റത്തിന് ശ്രമിച്ചെന്ന് സംശയം. പ്രതി സിറിയക്കിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പ്രതി പിടിയിലായത്.

പ്രതിയുടെ പിതാവ് ജോര്‍ജ് മാത്യു ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. ജോര്‍ജ് മാത്യുവിന്റെ കാറാണ് പ്രതി ഓടിച്ചിരുന്നത്. പ്രതി കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും. പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയയെ അമിത വേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിപ്പിക്കുകയായിരുന്നു



