KeralaLatest NewsLocal news

എല്ലാവര്‍ക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി സംസ്ഥാനം മാറി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്


കേരളത്തിന്റെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിലയിലേക്കുള്ള മുന്നേറ്റത്തിന്റെ കാലമാണിതെന്നും ടൂറിസം ഭൂപടത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി കേരളത്തിന് മാറാന്‍ സാധിച്ചുവെന്നും ടൂറിസം, പൊതുമരാമത്ത് വ്കുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി യാത്രി നിവാസിന്റെയും കുടിയേറ്റ സ്മാരകം രണ്ടാം ഘട്ടം പദ്ധതിയുടെ പ്രവൃത്തിയും ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  

ഈ സര്‍ക്കാര്‍ വന്ന സമയത്ത് കോവിഡ് രൂക്ഷമായിരുന്നു. ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. പ്രതിസന്ധി എന്ന് പറഞ്ഞ് നിലവിളിച്ച് കരയുകയായിരുന്നില്ല. കോവിഡിന്റെ രൂക്ഷത കുറയുന്ന തൊട്ടടുത്ത ദിവസം മുതല്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്‌കരിക്കണം, എങ്ങനെ ഇടപെടണം എന്നുള്ളതിന് ഓണ്‍ലൈനില്‍ ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു. അവരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ നടപ്പിലാക്കാനുള്ള വലിയ ശ്രമം സര്‍ക്കാര്‍ നടത്തി. ആ ശ്രമമാണ് ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡിസൈന്‍ പോളിസി, വി പാര്‍ക്കുകള്‍ സജ്ജമാക്കി. ഡെസ്റ്റിനേഷന്‍ വെഡിങ്, അതുപോലെതന്നെ ഡെസ്റ്റിനേഷന്‍ ചാലഞ്ച്, സിനി ടൂറിസം, ലിറ്റററി, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കി. ബീച്ച് ടൂറിസം ശക്തിപ്പെടുത്തി. അഡ്വഞ്ചര്‍ ടൂറിസത്തിന് നൂതന പദ്ധതികള്‍ കൊണ്ടുവന്നു. പൈതൃക ടൂറിസം പദ്ധതികള്‍ വിപുലീകരിച്ചു. സ്ത്രീ സൗഹൃദ ടൂറിസം ലോക ശ്രദ്ധ നേടി. ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിച്ചു. പുതിയ സാമഗ്രികള്‍ ഏര്‍പ്പെടുത്തി. പുതിയ ഡെസ്റ്റിനേഷനുകള്‍ സജ്ജമാക്കി കേരളം ഈ നിലയില്‍ ടൂറിസത്തില്‍ മുന്നേറി. ടൂറിസം മേഖലയിലുണ്ടായ മാറ്റം എല്ലാവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെയും ഇടപെടലിന്റെയും ഭാഗമാണ്. ആ മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തി നാട്ടിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന് കീഴില്‍ 9 കോടിയോളം രൂപ ചെലവഴിച്ചാണ് ഇടുക്കി യാത്രി നിവാസിന്റെ പ്രവര്‍ത്തി പൂര്‍ത്തീയാക്കിയത്.  3.95 കോടി രൂപയാണ് കുടിയേറ്റ സ്മാരകം രണ്ടാം ഘട്ടം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.

ഇടുക്കി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, സിജി ചാക്കോ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ. എസ്.,  രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളായ ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!