KeralaLatest NewsLocal newsTravel

ഭൂതത്താൻ കെട്ടിൽ മുടങ്ങി കിടന്ന ബോട്ട് സവാരി പുനരാരംഭിച്ചു .

നേര്യമംഗലം : ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ബോട്ടിങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചെറുതും വലുതുമായ 7 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 95 സീറ്റിന്റെ ഒരു ബോട്ടും, 45 സീറ്റിന്റെ 1 ബോട്ടും, 42 സീറ്റിന്റെ 1ബോട്ടും,10 സീറ്റിന്റെ 4 ബോട്ടുകൾക്കുമാണ് സർവീസ് നടത്തുന്നത്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലും സമീപപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ഇവിടത്തെ ബോട്ടിംഗ്.

ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ടെൻഡർ നടപടികളും പൂർത്തീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയിൽ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഡിസംബർ രണ്ടാം വാരത്തിൽ പുനരാരംഭിക്കേണ്ട ബോട്ടിംഗ് പുനരാരംഭിക്കുവാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നത്. സർക്കാർ തലത്തിൽ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിച്ച് ബോട്ടിംഗ് ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് യാത്ര.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!