CrimeKeralaLatest News

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ള ചോര വാർന്നൊഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

വീട്ടിൽ ഇവരോടൊപ്പം ഉണ്ടായിരുന്നത് ഇരുവരുടെയും പിഞ്ച് കുഞ്ഞ് മാത്രമാണുള്ളത്. കുട്ടിക്ക് പ്രശ്നങ്ങളില്ല. ഈ അടുത്താണ് പൊൻകുന്നത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇന്ന രാവിലെയാണ് നാട്ടുകാർ അറിയുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് ആളുകൾ‌ എത്തിയത്. ഇത് പരിശോധിച്ചെത്തിയപ്പോഴാണ് വാതിൽ അടഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വയസുള്ള കുട്ടി വാതിലിനരികില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തി തുറന്നാണ് അകത്ത് കയറിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു ഇവരുവര്‍ക്കും. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഒരാളുടെ കഴുത്തിലും കൈയിലും മറ്റൊരാളുടെ കൈയിലും മുറിവുകളുള്ളതായി കണ്ടെത്തി. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിഷയത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!