KeralaLatest NewsLocal news

ദുര്‍ഘടപാതയിലൂടെ ജയകുമാരിക്ക് ജീപ്പ് യാത്ര ജീവിതയാത്ര

മൂന്നാര്‍: ജീവിത യാത്രയില്‍ 20 വര്‍ഷത്തോളമായി സ്ഥിരമായി ജീപ്പോടിച്ച് തനിക്കാവശ്യമുള്ള ഇടങ്ങളിലൊക്കെ യാത്ര ചെയ്യുന്ന ഒരാളാണ് മൂന്നാര്‍ മുത്തുമുടി സ്വദേശിനി ജയകുമാരി. തന്റെ വീട്ടിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ വളയം പിടിച്ചാണ് ജീപ്പും ജീപ്പ് യാത്രയും ജയകുമാരിയുടെ ജീവിതത്തിന്റെ ഭാഗമായത്. 2006ലായിരുന്നു ജയകുമാരി ഡ്രൈവിംഗ് ലൈസന്‍സിനുടമയാകുന്നത്. ഡ്രൈവിംഗ് പഠിച്ചത് കാറിലായിരുന്നു.

പക്ഷെ മുത്തുമുടിയിലേക്കുള്ള ജയകുമാരിയുടെ വീട്ടിലേക്ക് അക്കാലത്ത് ജീപ്പ് മാത്രം കഷ്ടിച്ചെത്തുന്ന സാഹചര്യമേ ഉണ്ടായിരുന്നൊള്ളു. പിന്നൊന്നും ആലോചിക്കാതെ ജയകുമാരി ജീപ്പ് സ്വന്തമാക്കി കുണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ വളയം പിടിച്ച് തുടങ്ങി. ഇന്നെത്ര ദൂരെ എവിടെ പോകണമെങ്കിലും ജയകുമാരി ജീപ്പിലാണ് യാത്ര. അങ്ങനെ ജീപ്പിലെ യാത്ര ജയകുമാരിയുടെ ജീവിത യാത്രയായി മാറി. ജീപ്പോടിക്കുന്നതില്‍ തഴക്കം വന്നതു പോലെ കരാട്ടെ പരിശീലനവും ജയകുമാരി ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു.

ഇന്ന് സ്‌കൂളുകളില്‍ ജയകുമാരി കുട്ടികള്‍ക്ക് കരാട്ടെ പരിശീലക കൂടിയാണ്. വര്‍ഷങ്ങളായി സ്‌കൂളുകളിലെത്തി കുട്ടികളെ കരാട്ടെ അഭ്യസിപ്പിക്കുന്നു.ആത്മ വിശ്വാസത്തിന്റെയും കഠിന പ്രയ്തനത്തിന്റെയും കരളുറപ്പുള്ള കഥയാണ് ജയകുമാരിക്ക് പറയാനുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!