KeralaLatest NewsLocal news

ചിന്നാറിലെ എക്‌സൈസ് വകുപ്പിന്റെ ചെക്‌പോസ്റ്റ് പരിമിതികള്‍ക്ക് നടുവില്‍ വീര്‍പ്പ് മുട്ടുന്നു

മൂന്നാര്‍: കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ചിന്നാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ചെക്‌പോസ്റ്റ് പരിമിതികള്‍ക്ക് നടുവില്‍ വീര്‍പ്പ് മുട്ടുകയാണ്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ലഹരിവസ്തുക്കളുടെ ഉള്‍പ്പെടെ കള്ളക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയായ ചിന്നാറില്‍ എക്‌സൈസ് വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനമിവിടെ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.പക്ഷെ പരിമിതികള്‍ക്ക് നടുവില്‍ ഞെങ്ങി ഞെരുങ്ങിയാണ് നിലവില്‍ ഈ ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം മുമ്പോട്ട് പോകുന്നത്. 9 പേരാണ് ചെക്‌പോസ്റ്റില്‍ ജീവനക്കാരായി ഉള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ചെക് പോസ്റ്റിന്റെ പ്രവര്‍ത്തനം.

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. ആനയുള്‍പ്പെടെ വന്യ ജീവികളുടെ സാന്നിധ്യം സ്ഥിരമായി ഉള്ള ഇവിടെ ആകെയുള്ളത് സോളാര്‍ വൈദ്യുതി മാത്രം. വൈദ്യുതി തീര്‍ന്നാല്‍ മെഴുകുതിരി വെളിച്ചത്തെ ആശ്രയിക്കണം. അരുവികളില്‍ നിന്നും മറ്റുമാണ് കുടിവെളള്ളവും ഇതര ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എത്തിക്കുന്നത്. പേരിന് വൈ ഫൈ ഇന്റര്‍നെറ്റ് സേവനം ഒരുക്കിയിട്ടുണ്ട്.വൈദ്യുതി പോയാല്‍ ഇന്റര്‍നെറ്റ് സേവനം നിലക്കും.

മൊബൈല്‍ സിഗ്‌നല്‍ ഇവിടെ പേരിന് പോലുമില്ല. ഇത്തരത്തില്‍ പരിമിതികളില്‍ നട്ടം തിരിഞ്ഞാണ് ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ 24 മണിക്കൂറും കര്‍മ്മനിരതരായി തുടരുന്നത്.മതിയാംവിധം സൗകര്യമുള്ളൊരു കെട്ടിടമെങ്കിലും ചെക്ക് പോസ്റ്റിന്റെ ഭാഗമായി നിര്‍മ്മിക്കണമെന്നാണ് പ്രധാനമായി ഉയരുന്ന ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!