KeralaLatest NewsLocal news

തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

അടിമാലി: അടിമാലി അപ്‌സരാകുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. അടിമാലിയില്‍ നിന്നും കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡാണ് അടിമാലി അപ്‌സരകുന്ന് തലമാലി റോഡ്. ഈ റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട സാധ്യതയേറെയുള്ള കുത്തനെയുള്ള കയറ്റവും കൊടും വളവും സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്താണ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് ഈ ഭാഗത്തെ നിര്‍മ്മാണ ജോലികള്‍ക്കായി തുക വകയിരുത്തിയിരുന്നു. കയറ്റം കുറച്ച് വീതി കൂട്ടി കൊടുംവളവിലെ അപകട സാധ്യത കുറക്കുകയാണ് ഇപ്പോഴത്തെ നിര്‍മ്മാണ ജോലികളുടെ ലക്ഷ്യം. നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ഒരു മാസക്കാലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ പാതയുടെ പല ഭാഗത്തും നാളുകള്‍ക്ക് മുമ്പ് വീതി വര്‍ധിപ്പിക്കല്‍ ജോലികള്‍ നടത്തിയിരുന്നു.

ഇതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നു പോകുന്നുണ്ട്. ഈ കൊടും വളവിലെ അപകട സാധ്യത കൂടി കുറച്ചാല്‍ ഈ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ സുഗമമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!