KeralaLatest NewsLocal news

എന്‍ ഡി എയുടെ നേതൃത്വത്തില്‍ ഈ മാസം 12ന് ദേവികുളം എം എല്‍ എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

അടിമാലി: എന്‍ ഡി എയുടെ നേതൃത്വത്തില്‍ ഈ മാസം 12ന് ദേവികുളം എം എല്‍ എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. നിയമ സഭ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് എന്‍ ഡി എയുടെ നേതൃത്വത്തില്‍ ഈ മാസം 12ന് ദേവികുളം എം എല്‍ എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ നേതൃത്വം തീരുമാനം കൈകൊണ്ടിട്ടുള്ളത്.

രാവിലെ പത്തിന് അടിമാലിയിലാണ് പ്രതിഷേധ പരിപാടി നടത്തുക. വികസന മുരടിപ്പിന്റെ അഞ്ച് വര്‍ഷങ്ങളാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ് പോകുന്നതെന്ന് എന്‍ ഡി എ നേതൃത്വം ആരോപിക്കുന്നു. ബി ജെ പി സംസ്ഥാന സമിതിയംഗം എസ് രാജേന്ദ്രന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വക്താവ് റെജി ലൂക്കോസ് മുഖ്യ പ്രഭാഷണം നടത്തും. എന്‍ ഡി എ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്നും എന്‍ ഡി എ നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!