BusinessKeralaLatest NewsNational

ഭക്ഷണശാലകള്‍ ഇന്ധനം ലാഭിക്കാന്‍ ശ്രമിക്കണം, മെനുവില്‍ നിയന്ത്രണം നടപ്പാക്കണം; പാചകവാതക പ്രതിസന്ധിക്കിടെ ഭക്ഷണശാലകള്‍ക്ക് നിര്‍ദേശം

രാജ്യത്തെ പാചക വാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷണശാലകള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യ. മെനുവില്‍ നിയന്ത്രണം നടപ്പിലാക്കണമെന്നും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിര്‍ദേശം.

ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ പാചകവാകത പ്രതിസന്ധിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൡ വിവിധ ഭക്ഷണശാലകള്‍ വന്‍ പ്രതിസന്ധി നേരിട്ടുവരികയാണ്. ഇതിനിടയിലാണ് നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യയുടെ ചില സുപ്രധാന നിര്‍ദേശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ഇന്ധനം ലാഭിക്കാന്‍ ഭക്ഷണശാലകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നതാണ് ഇതിലെ പ്രധാനപ്പെട്ട നിര്‍ദേശം. ഇതിനായി പാചകരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. ഗ്യാസിന് പകരമായി ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പാചകം നടത്താന്‍ ശ്രമിക്കണം. ഉപയോക്താക്കളുമായി ഇക്കാര്യങ്ങളില്‍ കൃത്യമായ ആശയവിനിമയം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തും പാചകവാകത പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്‍പിജി ഉത്പാദനം കൂട്ടാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹോട്ടലുമടകളുമായി എണ്ണക്കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!