KeralaLatest NewsLocal news
മൂന്നാര്‍ എന്‍ജിനിയറിങ് കോളേജിന്റെ ഭരണ നിര്‍വഹണാധികാരം ഐ.എച്ച്.ആര്‍.ഡിക്ക് കൈമാറി ഉത്തരവായി

മൂന്നാര്‍ എന്‍ജിനിയറിങ് കോളേജിന്റെ ഭരണ നിര്‍വ്വഹണാധികാരം പൂര്‍ണമായി ഐ.എച്ച്.ആര്‍.ഡിക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ അതിനൂതനമായ സാങ്കേതിക ശാഖകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനാകും.
ഗ്രാന്റ് ഇന്‍ എയ്ഡ് പദവിയുള്ള ഐ.എച്ച്.ആര്‍.ഡി. കോളേജ് ഏറ്റെടുക്കുന്നതുമൂലം സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക പദ്ധതി വിഹിതമായി അനുവദിക്കും. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ അധ്യാപക തസ്തികകള്‍ അനുവദിച്ച് സ്ഥാപനത്തിന്റെ എന്‍.ബി.എ അക്രഡിറ്റേഷന്‍ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
സ്ഥാപനവുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അതിനൂതന സാങ്കേതിക വിദ്യയില്‍ പ്രാവിണ്യം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുവാനുള്ള കര്‍മപദ്ധതികളും ഐ.എച്ച്.ആര്‍.ഡി. വിഭാവനം ചെയ്തിട്ടുണ്ട്.



