KeralaLatest NewsLocal news

വാഹനാപകടത്തില്‍ മരിച്ച  ബേസില്‍ ഏലിയാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

അടിമാലി: വാഹനാപകടത്തില്‍ മരിച്ച അടിമാലി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ബേസില്‍ ഏലിയാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അടിമാലി കൂമ്പന്‍പാറ ഓടക്കാസിറ്റി സ്വദേശിയും അടിമാലി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്ന 42കാരനായ ബേസില്‍ ഏലിയാസ് മരണമടഞ്ഞത്. കൂമ്പന്‍പാറക്ക് സമീപം വച്ച് ഇന്നലെ ബേസില്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ ബേസിലിനെ പിന്നീട് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ടക്‌റായിട്ടായിരുന്നു ബേസില്‍ സ്വകാര്യ ബസില്‍ ജോലി ചെയ്ത് വന്നിരുന്നത്. അപ്രത്രീക്ഷിതമായി ഉണ്ടായ ബേസിലിന്റെ വിയോഗം സഹപ്രകര്‍ത്തകര്‍ക്കും സുഹൃത്തുകള്‍ക്കും ബസിലെ സ്ഥിരം യാത്രകാര്‍ക്കുമെല്ലാം നൊമ്പരമായി മാറി.

ഉറ്റവര്‍ക്ക്  ബേസിലിനെ അവസാനമായി കാണാന്‍ അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബേസിലിന്റെ മൃതദേഹം ഇന്നുച്ചക്ക് ശേഷം പൊതുദര്‍ശനത്തിന് വച്ചു. തൊഴിലിടത്തു നിന്നും നിശബ്ദനായി മടങ്ങിയ ബേസിലിന്  സഹപ്രവര്‍ത്തകരും സുഹൃത്തുകളും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കൂമ്പന്‍പാറ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ ബേസിലിന്റെ സംസ്്ക്കാര ചടങ്ങുകള്‍ നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!