
അടിമാലി:അടിമാലിക്ക് സമീപം ഇരുമ്പുപാലത്തിനും പത്താംമൈലിനുമിടയില് ദേശീയ പാതയില്‍ ഭാരവാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു ആകാശ്.മൂന്നാറില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു യുവാവാണ് അപകടത്തില്‍പ്പെട്ടത്. പത്തരയോടെയാണ് അപകടമുണ്ടായത്.



