
മൂന്നാര്‍: കോവിലൂരില്‍ നിന്നും കടവരിയിലേക്ക് പോയ ജീപ്പാണ് അപടത്തില്‍പ്പെട്ടത്. വട്ടവട പി എച്ച് സിക്ക് സമീപം വച്ച് ജീപ്പ് പാതയോരത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.അപകടത്തില്‍ വാഹനത്തിനും കേടുപാടുകളും സംഭവിച്ചു.



