KeralaLatest NewsLocal news

ശബരിമല ആചാരലംഘനം: മുഖ്യമന്ത്രി മാപ്പ് പറയണം- ശിവസേന



തൊടുപുഴ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയ സാഹചര്യത്തിൽ ശബരിമലയിലെ കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസ വ്രണപ്പെടുത്തിക്കൊണ്ട് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം എന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഇടതുപക്ഷ നിലപാട് തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരെ പ്രതികളാക്കി എടുത്ത ഒരു കേസ് പോലും സർക്കാർ പിൻവലിച്ചിട്ടില്ല. ഈ കാപട്യത്തിൽ വിശ്വാസ സമൂഹം വശംവദരാകരുതെന്ന് ഹരികുമാർ പറഞ്ഞു. തൊടുപുഴയിൽ ശിവസേന ഇടുക്കി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരികുമാർ.

ജില്ലാ പ്രസിഡന്റ് റെജി കട്ടപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് രാജധാനി, യുവസേന സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു വഴയില, യുവസേന ഓർഗനൈസിംഗ് സെക്രട്ടറി വൈശാഖ് ബി എസ് ജില്ലാ സെക്രട്ടറി ബിബിൻ മാത്യു.,
ജില്ലാ നേതാക്കളായ ബിജുലാൽ നെടുംകണ്ടം, ശ്രീഭദ്ര ബിജു, ബൈജു അടിമാലി, സുസ്മേഷ്, രതീഷ്, ഷീജ ബിജു തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു. വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് ജില്ലയിൽ പ്രവർത്തനം നടത്തിയ മണ്ഡലം പഞ്ചായത്ത് തല നേതാക്കളെ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!