KeralaLatest NewsLocal news
എസ് രാജേന്ദ്രനെതിരെ പരിഹാസവുമായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്

മൂന്നാര്‍: ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ പരിഹാസവുമായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്. ആര്‍ എസ് എസിന്റെയും സംഘപരിവാറിന്റെയും ഒറ്റുകാരനായി മാറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വേട്ടയാടാമെന്നാണ് രാജേന്ദ്രന്റെ മോഹമെങ്കില്‍ ഒരിഞ്ചുപോലും അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് സി വി വര്‍ഗ്ഗീസ് പറഞ്ഞു. ഇവിടം കൊണ്ടവസാനിപ്പിക്കണോ വേണ്ടയോ എന്ന് രാജേന്ദ്രന് തീരുമാനിക്കാം. രാജേന്ദ്രന്‍ ബി ജെ പിയില്‍ ചേര്‍ന്നത് കോഴി കോട്ടുവായിട്ടതു പോലെയായെന്നും മൂന്നാറില്‍ നടന്ന എല്‍ ഡി എഫ് നയവിശദീകരണയോഗത്തില്‍ സി വി വര്‍ഗ്ഗീസ് പറഞ്ഞു.



