
മൂന്നാർ∙ ദേവികുളം, മൂന്നാർ മേഖലകളിൽ വേനൽമഴയിൽ കനത്ത ആലിപ്പഴം വീഴ്ച. വൈകിട്ട് അഞ്ചര മുതൽ പെയ്ത മഴയിലാണ് വൻതോതിൽ ആലിപ്പഴം പെയ്തത്. ദേവികുളം, മൂന്നാർ, ഹെഡ് വർക്സ് ഡാം വരെയുള്ള പ്രദേശങ്ങളിലാണ് അര മണിക്കൂർ നീണ്ടുനിന്ന അതിശക്തമായ വേനൽ മഴ പെയ്തത്. അര മണിക്കൂർ നേരവും മഴയോടൊപ്പം വലുപ്പമേറിയ ആലിപ്പഴങ്ങളാണ് പതിച്ചത്. റോഡിലും വാഹനങ്ങളുടെ മുകളിലും ഏറെ നേരം ആലിപ്പഴം വീണു കിടന്നത് വേറിട്ട കാഴ്ചയായിരുന്നു.



