KeralaLatest NewsLocal news
ദേവികുളം മണ്ഡലത്തില്‍ വിജയ പ്രതീക്ഷ; എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്

മൂന്നാര്‍: നൂറ് ശതമാനവും വിജയ പ്രതീക്ഷയോടെയാണ് ദേവികുളം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുന്നതെന്ന് മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം താന്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ദേവികുളത്ത് എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നത്. മണ്ഡലത്തില്‍ യുവജനങ്ങളുടെയടക്കം പിന്തുണ തനിക്ക് ലഭിക്കും. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും എസ് രാജേന്ദ്രന് വ്യക്തമാക്കി.



