CrimeKeralaLatest NewsLocal news

നഷ്ടപ്പെട്ടുവെന്ന് കരുതിയ മൊബൈല്‍ഫോണ്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ മഹാമണി

മൂന്നാര്‍: മൂന്നാര്‍ ടൗണിലെ പൂവ് വ്യാപാരിയാണ് മഹാമണി. ടൗണില്‍ ചര്‍ച്ചില്‍ പാലത്തിന് സമീപമിരുന്നാണ് മഹാമണി പൂവ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ ദിവസം മഹാമണിയുടെ ഫോണ്‍ മോഷണം പോയിരുന്നു. അത്യാവശ്യമായി കോള്‍ വിളിക്കാനെന്ന വ്യാജേന മഹാമണിയുടെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയ അപരിചിതന്‍ ആ ഫോണുമായി കടന്ന് കളയുകയായിരുന്നു. ഫോണ്‍ മോഷണം പോയതായി കാണിച്ച് മഹാമണി മൂന്നാര്‍ പോലീസില്‍ പരാതിയും നല്‍കി.

എന്നാല്‍ ഫോണുമായി കടന്ന് കളഞ്ഞയാള്‍ ഇന്നലെ ഫോണ്‍ തിരികെ മഹാമണിയുടെ കടയില്‍ കൊണ്ടു വച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഈ സമയം മഹാമണിയുടെ ഒരു ബന്ധുമാത്രമായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. മുപ്പതിനായിരത്തോളം രൂപ വരുന്ന സാംസങ്ങ് കമ്പനിയുടെ ഫോണാണ് കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഫോണ്‍ കൈക്കലാക്കിയയാള്‍ ഫോണ്‍ തിരികെ കൊണ്ടുവന്ന് വച്ചതാകാമെന്ന് മഹാമണി കരുതുന്നു.

എന്തായാലും നഷ്ടമായി എന്ന് കരുതിയ ഫോണ്‍ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പൂവ് വ്യാപാരിയായ മഹാമണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!