
ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു എന്നിവര്‍ ചേര്‍ന്ന് നിരീക്ഷകരെ സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകരായ ദീപ്തി ഉപ്പല്‍,ഹര്‍ഷദ്കുമാര്‍ ആര്.പട്ടേല്‍, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ആഷിഷ് കുമാര്‍, നമിത പട്ടേല്‍ എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരീക്ഷകര്‍ വിലയിരുത്തി.
എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടര്‍ അനുപ് ഗാര്‍ഗ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥന്, ഇലക്ഷന് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും നിഷ്കർഷിച്ചിട്ടുള്ള ചെലവ് സംബന്ധിച്ച നിർദേശങ്ങളും നിബന്ധനകളും കർശനമായി പാലിക്കണമെന്ന് ചെലവ് നിരീക്ഷകർ എക്സ്പെൻഡിച്ചർ അക്കൗണ്ടിംഗ് സംഘവുമായുള്ള യോഗത്തിൽ നിർദേശിച്ചു.
ഐ .എ.എസ് ഉദ്യോഗസ്ഥരായ ദീപ്തി ഉപ്പല്‍ (തൊടുപുഴ, ദേവികുളം നിയോജകമണ്ഡലങ്ങള്‍),ഹര്‍ഷദ്കുമാര്‍ ആര്.പട്ടേല്‍ (ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിച്ച പൊതു നിരീക്ഷകര്‍. ഐ.പി. എസ് ഉദ്യോഗസ്ഥനായ പവന് കുമാറാണ് പൊലീസ് ഒബ്സര്‍വര്‍. ഐ. ആര്. എസ് ഉദ്യോഗസ്ഥനായ ആഷിഷ് കുമാര്‍ (തൊടുപുഴ, പീരുമേട്), നമിത പട്ടേല്‍ (ദേവികുളം, ഉടുമ്പന്‍ചോല) എന്നിവരാണ് ചെലവ് നിരീക്ഷകര്‍. പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം.
നിരീക്ഷകരുടെ ഫോണ്‍ നമ്പര്‍:
ദീപ്തി ഉപ്പല്‍: 9596611533
ഹര്‍ഷദ്കുമാര്‍ ആര്.പട്ടേല്‍: 9978401531
പവന് കുമാര്‍: 7409889888
ആഷിഷ് കുമാര്‍: 7979967971
നമിത പട്ടേല്‍: 9828100813



