കത്തിപ്പാറക്ക് സമീപം കൊടുംവളവില്‍ സുരക്ഷാ വേലി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ കത്തിപ്പാറക്ക് സമീപമാണ് അപകടം പതിയിരിക്കുന്ന കൊടുംവളവുള്ളത്. പാതയോരത്തോട് ചേര്‍ന്ന് താഴ് ഭാഗത്തേക്കിവിടെ വലിയ കൊക്കയാണ്. ഈ താഴ്ച്ചയിലേക്ക് വാഹനങ്ങള്‍ പതിച്ചുണ്ടാകുന്ന അപകടം കൂടിയ സാഹചര്യത്തിലാണ് അപകട സാധ്യതയുള്ള കൊടുംവളവില്‍ സുരക്ഷാ വേലി സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചത്. മുമ്പ് ഈ ഭാഗത്ത് നിറയെ മരങ്ങള്‍ ഉണ്ടായിരുന്നു.
ഈ മരങ്ങള്‍ മുറിച്ചതോടെയാണ് പ്രദേശത്തെ അപകട സാധ്യത കൂടുതല്‍ വെളിവായത്. വളവും വീതുകുറവുമുള്ള ഭാഗമാണിവിടം. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം മറിഞ്ഞാല്‍ പതിക്കുക വലിയ താഴ്ച്ചയിലേക്കാകും. അപകടങ്ങള്‍ സംഭവിച്ചാലും ആഘാതം കുറക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാതയോരത്തിപ്പോള്‍ സുരക്ഷാവേലി സ്ഥാപിക്കുന്നത്. സുരക്ഷാ വേലി സ്ഥാപിക്കുന്നതോടെ റോഡിന്റെ ദിശ കൂടുതല്‍ വ്യക്തമാകാനും യാത്രകാര്‍ക്ക് സഹായകരമാകും.
ഈ ഭാഗത്ത് മുമ്പ് അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെയായിരുന്നു സുരക്ഷാവേലിയെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. ഇതിന് പിന്നാലെയാണിപ്പോള്‍ സുരക്ഷാവേലി സ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുള്ളത്



