KeralaLatest NewsLocal news

അടിമാലിയില്‍ ഡിവൈഎഫ്ഐയുടെ ഇഫ്താര്‍ വിരുന്നും സൗഹര്‍ദ സദസ്സും

അടിമാലി: ഓരോ ആഘോഷങ്ങളും മതനിരപേക്ഷതയുടേയും സൗഹാര്‍ദത്തിന്റെയും കൂടിചേരലുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മതസൗഹാര്‍ദ സന്ദേശം ഉയര്‍ത്തി അടിമാലിയില്‍ ഡിവൈഎഫ്ഐ ഇഫ്താര്‍ വിരുന്നും സൗഹര്‍ദ സദസ്സും സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ അടിമാലി വെസ്റ്റ് മേഖലാ കമ്മിറ്റിയാണ് അടിമാലി സഫയര്‍ഹോട്ടല്‍ അങ്കണത്തില്‍  ഇഫ്താര്‍ വിരുന്നൊരുക്കിയത്.

അഡ്വ. എ രാജ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് കെ എ ഹാരിസ് അധ്യക്ഷനായി. ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ചടങ്ങില്‍ ഇഫ്ത്താര്‍ സന്ദേശം നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, എസ് എന്‍ ഡി പി ശാഖാ പ്രസിഡന്റ് അഡ്വ. നൈജു രവീന്ദ്രനാഥ്, സെക്രട്ടറി ബാബു കൃഷ്ണന്‍കുട്ടി,  ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടര്‍, കോയ അമ്പാട്ട്, അനസ് കോയാന്‍, ഷാജി, സി എസ് സുധീഷ്, വിഷ്ണു മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.നിരവധി പേര്‍ ഇഫ്താര്‍ വിരുന്നിന്റെ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!