
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച വിദേശമദ്യവുമായി 35-ാം മൈൽ ഭാഗത്ത് ‘ഉമാ സ്റ്റോർ’ എന്ന കട നടത്തിവന്നിരുന്ന വണ്ടൻപതാൽ സ്വദേശി കല്ലറക്കൽ മനോജ് കുമാർ (56) പിടിയിലായി. അര ലിറ്ററിന്റെ 13 കുപ്പികളിലായി ആറര ലിറ്റർ വിദേശമദ്യമാണ് കണ്ടെടുത്തത്. പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ സതീഷ് എം.ആർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജയചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ അശോകൻ, ടെൻസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് അറിയിച്ചു



