BusinessKeralaLatest NewsLocal news

പാചകവാതക ക്ഷാമം ഹോട്ടല്‍ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു

അടിമാലി: അമേരിക്ക ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചക വാതക ക്ഷാമം ഹോട്ടല്‍ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പാചക വാതകം ഇല്ലാതായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് ഉടമകള്‍ എത്തുകയാണ്. സ്‌റ്റോക്കുണ്ടായിരുന്ന പാചക വാതകം തീരുന്നതാണ് പ്രതിസന്ധി വഷളാക്കുന്നത്്. അയല്‍ സംസ്ഥാനത്തു നിന്നെത്തി ഹോട്ടലുകളില്‍ തൊഴിലെടുത്തിരുന്നവര്‍ ജോലി ഇല്ലാതായതോടെ നാട്ടിലേക്ക് മടങ്ങുകയാണ്.

പാചക വാതകക്ഷാമം പരിഹരിച്ച് കട തുറക്കുമ്പോള്‍ തൊഴിലാളികളെ കിട്ടാനില്ലാതെ വരുവോയെന്ന ആശങ്കയും ഹോട്ടല്‍ ഉടമകള്‍ പങ്ക് വച്ചു. തുറന്ന് പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം ചുരുക്കി. പല ഹോട്ടലുകളിലും ഉച്ചയൂണ് ലഭ്യമല്ല. അല്‍ ഫാം, ഷവര്‍മ്മ പോലുള്ള വേവ് കൂടിയ വിഭവങ്ങള്‍ പാടെ നിര്‍ത്തി.ഹോട്ടലുകള്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയതോടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്നവരും പ്രതിസന്ധിയിലായി. ഭക്ഷണം വിറകില്‍ വേവിക്കാമെന്ന് വച്ചാല്‍ വിറകിന് വില കൂടിയതിനൊപ്പം ലഭ്യത കുറവുമുണ്ട്.

പല ഹോട്ടലുകള്‍ അടച്ചതോടെ ഉടമകള്‍ക്കൊപ്പം തൊഴിലാളികളുടെയും വരുമാനം നിലച്ചു. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ മധ്യവേനലവധി ആരംഭിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകും. ഭക്ഷണ കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയാത്തതിനാല്‍ ടൂറിസം മേഖലയില്‍ മുന്‍കൂട്ടിയുള്ള റൂം ബുക്കിങ്ങിനേയും പാചകവാതക ക്ഷാമം പ്രതികൂലമായി ബാധിച്ച് കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!