KeralaLatest NewsLocal news

ദേശിയതലത്തില്‍ സഹായമുള്ള ഒരു ഭരണമുണ്ടായാല്‍ മാത്രമെ ഇടുക്കിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയു; എസ് രാജേന്ദ്രന്‍

മൂന്നാര്‍: ദേശിയതലത്തില്‍ സഹായമുള്ള ഒരു ഭരണമുണ്ടായാല്‍ മാത്രമെ സംസ്ഥാനത്ത്, പ്രത്യേകിച്ച് ഇടുക്കിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയൊള്ളുവെന്ന് ദേവികുളം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍. ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ നിരവധിയുണ്ട്. വന്യജീവി വിഷയവും തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട വിഷയവുമെല്ലാം പരിഹരിക്കേണ്ടതായി ഉണ്ട്.

അമ്പതിനായിരം വീടെങ്കിലും തോട്ടം, ആദിവാസി മേഖലയില്‍ വച്ച് നല്‍കേണ്ടതുണ്ട്. ഇടുക്കിയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വളരെ പ്രധാനമാണെന്നും എസ് രാജേന്ദ്രന്‍ ദേവികുളത്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!