KeralaLatest NewsLocal news

മൂന്നാറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും സ്ഥാനാര്‍ത്ഥിക്ക് സ്വീകരണവുമൊരുക്കി

മൂന്നാര്‍: കഴിഞ്ഞ 20 വര്‍ഷമായി ഇടത്തോട്ട് ചാഞ്ഞ് നില്‍ക്കുന്ന ദേവികുളത്തെ തിരികെ പിടിക്കാന്‍ ഇത്തവണ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും പഴുതടച്ച പ്രചാരണത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. എഫ് രാജയെ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ഊര്‍ജ്ജിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായിട്ടാണ് മുമ്പോട്ട് പോകുന്നത്. എഫ് രാജയുടെ പ്രചാരണാര്‍ത്ഥം യുഡിഎഫ് പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ റോഡ് ഷോ സംഘടിപ്പിച്ചു.

സ്ഥാനാര്‍ത്ഥിക്ക് നല്‍കിയ സ്വീകരണത്തിലും പ്രകടനത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ 20 വര്‍ഷമായി ദേവികുളം മണ്ഡലത്തില്‍ വികസനമുരടിപ്പെന്നും ഇതിനെതിരെ ഇത്തവണ ജനം യുഡിഎഫിനെ മണ്ഡലത്തില്‍ വിജയിപ്പിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഇടത്തോട്ട് ചേര്‍ന്നാണ് മണ്ഡലത്തിന്റെ നില്‍പ്പെങ്കിലും അതിന് മുമ്പുള്ള 15 വര്‍ഷക്കാലം യുഡിഎഫിന്റെ കൈവശമായിരുന്നു മണ്ഡലമുണ്ടായിരുന്നത്.

മണ്ഡല രൂപീകരണത്തിന് ശേഷം എല്‍ഡിഎഫും യുഡിഎഫും മാറി മാറി കൈവശംവച്ച മണ്ഡലമെന്ന നിലയില്‍ സര്‍വ്വ സന്നാഹങ്ങളുമുപയോഗിച്ചുള്ള പ്രചാരണത്തിലൂടെ മണ്ഡലം ഇത്തവണ തിരികെ പിടിക്കാമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!