KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 71 നാമനിര്‍ദേശപത്രികകള്‍, 39 സ്ഥാനാര്‍ത്ഥികള്‍

ഇടുക്കി :ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 39 സ്ഥാനാര്‍ഥികളില്‍ നിന്നും 71 നാമനിര്‍ദേശപത്രികകള്‍ ലഭിച്ചു. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനം തിങ്കളാഴ്ചയായിരുന്നു. മിക്ക സ്ഥാനാര്‍ത്ഥികളും രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. തൊടുപുഴയില്‍ പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 18 നാമനിര്‍ദേശപത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

അപു ജോണ്‍ ജോസഫ് (യു.ഡി. എഫ്) രണ്ട് സെറ്റ് പത്രികകളും സിറിയക്ക് ചാഴികാടനും (എല്‍.ഡി. എഫ്) റോയി വാരികാട്ടും (എന്‍.ഡി.എ) മൂന്ന്  സെറ്റ് പത്രികകളും സമര്‍പ്പിച്ചു. ബേസില്‍ ജോണ്‍ (എ. എ.പി, രണ്ട് സെറ്റ്), അഫ്‌സല്‍ എം.ബി (എസ്.ഡി.പി.ഐ, രണ്ട് സെറ്റ്), കെവിന്‍ ജോര്‍ജ് ( എല്‍.ഡി. എഫ്), ബ്ലെയിസ്. ജി. വാഴയില്‍ (യു.ഡി. എഫ്), അജയ്. വി (സ്വതന്ത്രന്‍), ജോമോന്‍ ജോണ്‍ (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റുള്ളവര്‍.

ദേവികളുത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 14 നാമനിര്‍ദേശപത്രികകള്‍ ലഭിച്ചു. എ. രാജ (എല്‍.ഡി. എഫ്), എഫ്. രാജ (യു.ഡി. എഫ്) എന്നിവര്‍ രണ്ട് സെറ്റും എസ്. രാജേന്ദ്രന്‍ (എന്‍.ഡി.എ) മൂന്ന് സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. ഈശ്വരന്‍ (രണ്ട് സെറ്റ്), രാജേന്ദ്രന്‍ വി.ബി, സെല്‍വി, മാക് പ്രിയവദനന്‍, മണികണ്ഠന്‍, ചെല്ലദുരൈ എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. ഇടുക്കി മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 11 പത്രികകള്‍ ലഭിച്ചു. പീരുമേട്ടില്‍ എട്ട് സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 16 പത്രികകളും ഉടുമ്പന്‍ചോലയില്‍ ആറ് സ്ഥാനാര്‍ത്ഥികളില്‍ നിന്നായി 12 പത്രികകളും ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകള്‍ പിന്‍വലിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!