BusinessKeralaLatest NewsNational

സിലിണ്ടറുകൾ പത്ത് കിലോ ആക്കില്ല, രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്’; പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം

രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ 3.5 ലക്ഷം പുതിയ PNG കണക്ഷൻ ആക്ടിവേറ്റ് ആയെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. LPG വിതരണത്തിൽ ഇപ്പോഴും ആശങ്ക തുടരുന്നു. എന്നാല് സ്റ്റോക്ക് തീരുന്ന അവസ്ഥ ഇല്ലെന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്. പൊതുമേഖലാ ഹോട്ടലുകളെയും കാൻ്റീനുകളെയും വിഹിതത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികൾക്ക് അഞ്ച് കിലോ FTL വിതരണ വിഹിതത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. 20 സംസ്ഥാനങ്ങൾക്കാണ് ഇതുവരെ വാണിജ്യ എൽപിജി വിഹിതം അനുവദിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകൾ പത്ത് കിലോ ആക്കാൻ ആലോചനയെന്ന റിപ്പോർട്ട്. വെറും ഊഹാപോഹങ്ങൾ എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.

അഭ്യൂഹങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല എന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുത്. രണ്ട് LPG ടാങ്കറുകൾ കൂടി ഹോർമുസ് കടക്കുന്നു. 92000 മെട്രിക് ടൺ LPG രണ്ട് ടാങ്കറുകളിലായി ഉണ്ട്. ഹോർമുസ് കടക്കുന്ന നടപടി ആരംഭിച്ചു. കൂടുതൽ കാര്യങ്ങൾ നാളെ വിശദീകരിക്കുമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!