CrimeKeralaLatest News

കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി

തൃശൂർ കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് ഭ്രൂണം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നെന്നും മാസം തികയാതെ പ്രസവിച്ചെന്നുമാണ് യുവതിയുടെ മൊഴി.നഴ്സിംഗ് പഠിച്ചിട്ടുള്ളതിനാൽ താൻ ഭ്രൂണം സ്വയം വേർപ്പെടുത്തിയെന്നും യുവതി. സംഭവത്തിൽ പൊലീസ് യുവാവിനും യുവതിയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ പൊലീസ് ദമ്പതികളുടെ ഫ്ലാറ്റിലേക്ക് എത്തുന്നത്.

ഫ്രിഡ്ജിന്റെ ഫ്രീസറിനകത്ത് ഒരു പച്ച ബോക്സിലായി ആമി എന്നെഴുതിയ ബോക്സിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. 3 -ാം മാസത്തിൽ കഠിനമായ വയറുവേദന അനുഭവപ്പെടുകയുണ്ടായി അങ്ങിനെ ബാത്ത്റൂമിൽ വെച്ച് തന്നെ പ്രസവിച്ചുവെന്നും യുവതി പറഞ്ഞു. സഹായത്തിനായി മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നുവെന്നും 28കാരി പൊലീസിനോട് പറഞ്ഞു. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും വീട്ടുകാരുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും യുവതി പറഞ്ഞു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!