KeralaLatest NewsLocal news

ദേവികുളം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മൂന്നാർ:ദേവികുളം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചക്ക് ശേഷം ഒരു മണിയോടെ മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ് കളക്ടർ വി എം ആര്യക്ക് മുമ്പാകെ എത്തിയാണ് എഫ് രാജ പത്രിക നൽകിയത്. നിരവധിയായ യു ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പമെത്തിയാണ് എഫ് രാജ പത്രികാ സമർപ്പണം നടത്തിയത്. കഴിഞ്ഞ 20 വർഷമായി ദേവികുളം മണ്ഡലത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും യു ഡി എഫ് വിജയിച്ചെത്തിയാൽ മണ്ഡലത്തെ വികസന പാതയിലെത്തിക്കുമെന്നും എഫ് രാജ പറഞ്ഞു.

ദേവികുളം ടൗണിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടായിരുന്നു എഫ് രാജ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് എത്തിയത്. രണ്ട് പതിറ്റാണ്ടായി അകന്ന് നിൽക്കുന്ന ദേവികുളം മണ്ഡലത്തെ ഇത്തവണ തിരികെ പിടിക്കാമെന്ന പ്രതീക്ഷയാണ് യു ഡി എഫ് സ്ഥാനാർത്ഥിക്കും നേതൃത്വത്തിനും പ്രവർത്തകർക്കുമുള്ളത്. സർക്കാർ വിരുദ്ധ വികാരമുണ്ടാവുകയും പ്രചാരണം ഊർജ്ജിതമാക്കുകയും ചെയ്താൽ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറാമെന്ന് യു ഡി എഫ് കണക്ക് കൂട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!