KeralaLatest News
മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിന് സർക്കാർ ചിലവിട്ടത് 11,21,000 രൂപ; കണക്ക് പരസ്യമാക്കിയത് വിവരാവകാശ മറുപടിയിൽ

മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിന്റെ പേര്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻപ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്



