KeralaLatest NewsLocal news

മൂന്നാറില്‍ തെരുവ് നായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

മൂന്നാര്‍: മൂന്നാറില്‍ ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേല്‍ക്കുന്ന സംഭവം തുടരുകയാണ്. ഏറ്റവും ഒടുവിലായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ കടിയേറ്റിട്ടുള്ളത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷനില്‍ വച്ച് നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്ത്് പരിക്ക് സംഭവിച്ചു.

മൂന്നാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം വര്‍ധിക്കുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. മുമ്പും വിനോദ സഞ്ചാരികള്‍ക്കടക്കം തെരുവ് നായ ആക്രമണത്തില്‍ പരിക്ക് സംഭവിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ നായ്ക്കള്‍ കൂടുതല്‍ ആക്രമണകാരികളാകുന്നു.

കാല്‍ നടയാത്രികരും ഇരുചക്രവാഹനയാത്രികരുമൊക്കെയാണ് തെരുവ് നായ ശല്യത്തിന്റെ പ്രതിസന്ധി കൂടുതലായി അനുഭവിക്കുന്നത്. നായ്ക്കളെ ഭയന്ന് മാത്രമെ രാത്രികാലങ്ങളില്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയു. വിദേശ വിനോദ സഞ്ചാരികളടക്കം എത്തുന്ന സംസ്ഥാന പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ മൂന്നാറിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!