KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷക നമീത പട്ടേല്‍ നെടുങ്കണ്ടത്ത് സന്ദര്‍ശനം നടത്തി


നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേല്‍ നെടുങ്കണ്ടത്ത് സന്ദര്‍ശനം നടത്തി. തിരഞ്ഞെടുപ്പിന്റെ ചെലവുകള്‍ അവലോകനം ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങള്‍ നേരിട്ട് അറിയുന്നതിനുമാണ് സന്ദര്‍ശനം.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് ചെലവുകള്‍, നാമനിര്‍ദേശപത്രികാ സമര്‍പ്പണം, പരാതികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു. തുടര്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  
ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, വീഡിയോ സര്‍വൈലന്‍സ് ടീം, വീഡിയോ വെരിഫയിംഗ് ടീം എന്നിവരുമായും യോഗം ചേര്‍ന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!