KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 7060 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു


ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 7060 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച 595 പ്രചാരണ സാമഗ്രികളും പൊതുസ്ഥലങ്ങളില്‍ നിന്ന് 6462 പോസ്റ്ററുകളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്നായി മൂന്ന് പോസ്റ്ററുകളുമാണ് ഇതുവരെ നീക്കം ചെയ്തത്.

സി വിജില്‍ ആപ്പ് വഴി 259 പരാതികളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ 20 ചട്ടലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവ സൈബര്‍ പോലീസിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!