KeralaLatest NewsLocal news

ഇടമലക്കുടിയില്‍ കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

അടിമാലി: സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില്‍ കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. രാജമല പെട്ടിമുടിയില്‍ നിന്ന് 17 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് ഇടമലക്കുടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു വാര്‍ഡായിരുന്നു ഇടമലക്കുടി 2010ല്‍ പഞ്ചായത്തായി മാറി.

വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടിയില്‍ കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്ന് ബൂത്തുകളാകും ഇടമലക്കുടിയില്‍ വോട്ടിംഗിനായി ക്രമീകരിക്കുക.ഹോം പോളിംഗിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കുമെന്നും വന്യമൃ ശല്യം, നെറ്റ് വര്‍ക്ക് പ്രശനം ഇവയൊക്കെ ഉണ്ടായാല്‍ പ്രശ്‌നം മറികടക്കുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു. 14 വാര്‍ഡുകളാണ് ഇടമലക്കുടി പഞ്ചായത്തില്‍ ഉള്ളത്.

1800ല്‍ അധികം വോട്ടര്‍മാര്‍ ഇടമലക്കുടി പഞ്ചായത്തിലുണ്ട്. 800ല്‍ അധികം സ്ത്രീ വോട്ടര്‍മാരും 900ത്തില്‍ അധികം പുരുഷ വോട്ടര്‍മാരുമാണ് ഇടമലക്കുടി പഞ്ചായത്തില്‍ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!