ആനച്ചാൽ ശ്രീ അയ്യപ്പ ക്ഷേത്ര ഓഫീസ്സിലെ മോഷണം: പ്രതിക്കായി LOOK OUT നോട്ടീസ് പുറപ്പെടുവിച്ച് വെള്ളത്തൂവൽ പൊലീസ്

ആനച്ചാൽ : കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ആണ് ആനച്ചാൽ ശ്രീ അയ്യപ്പ ക്ഷേത്ര ഓഫീസ് കുത്തിതുറന്ന് പണം മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മോഷണം നടത്തിയത് ഇടുക്കി മരിയാപുരം, തങ്കമണി നിരവത്ത് വീട്ടിൽ ചുഴലി മഹേഷ് എന്ന് വിളിപ്പേരുള്ള മഹേഷ് ആണെന്ന് കണ്ടെത്തി. ഫിറ്റ്സ് അസുഖം വരുന്നത് മൂലം തലകറങ്ങി വീഴുകയും ആളുകൾ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുചെന്ന് ആക്കുകയും ചെയ്യുന്നതാണ് ചുഴലി മഹേഷ് എന്ന പേര് വരാൻ കാരണം.
മോഷണം നടത്തിയ ശേഷം ഇയാൾ പുലർച്ചെ 3-00 മണിയോടെ മൂന്നാർ KSRTC ബസ് സ്റ്റാഡിൽ വന്നിറങ്ങിയതായാണ് വിവരം . മോഷണം നടത്തിയ സമയം ആദ്യ ഫോട്ടോയിൽ കാണുന്ന വേഷമാണ് ധരിച്ചിരുന്നത്. . പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിലോ, വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടത് ആണെന്ന് വെള്ളത്തൂവൽ പോലീസ് അറിയിച്ചു.
04864276254, 9497947163 9497980389, 9496075030,
9744000902, 9447222031



