തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത പി.വി.സി. ഫ്ളക്സ്, പോളിസ്റ്റര്‍, പോളീ കോട്ടന്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണം സാധ്യമല്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനു സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കി.
ജില്ലയിലെ പ്രധാന പ്രിന്റിങ് സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സന്ദര്‍ശന വേളയില്‍ സംസ്ഥാന ശുചിത്വ മിഷന് തയാറാക്കിയ ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് 2026 സംശയങ്ങളും മറുപടികളും എന്ന കൈപ്പുസ്തകം വിതരണം ചെയ്യുന്നു. കൂടാതെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനായി പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബാനറുകളും ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും പരിശോധിക്കുന്നുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ വഴി സ്ഥാപനത്തിന് / സ്ഥാനാര്‍ഥിക്കു നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുന്നതിനും നിരോധിത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത റീസൈക്കിള്‍ ചെയ്യാവുന്ന, 100% കോട്ടണ്‍, പോളിഎത്തലീന്‍ എന്നിവയില്‍ പി.വി.സി. ഫ്രീ, റീസൈക്ലബിള്‍ ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യുആര്‍ കോഡ് എന്നിവ പതിച്ചുകൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും ഹോര്ഡിങ്ങുകളുമാണ് ഉപയോഗിക്കേണ്ടത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണം, കണ്‍വെന്‍ഷനുകള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍, റാലികള്‍, സമ്മേളനങ്ങള്‍ എന്നിവയിലെല്ലാം നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകള്‍ മാലിന്യമുക്തമാക്കി സൂക്ഷിക്കണം. ഡിസ്പോസിബിള്‍ ഉത്പന്നങ്ങളുടെ ഉപയോഗം ഓഫീസുകളില്‍ ഒഴിവാക്കണം. ജൈവ-അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് യൂസര്‍ ഫീ സഹിതം ഹരിതകര്‍മ്മ സേനയ്ക്ക് കൃത്യമായ ഇടവേളകളില്‍ കൈമാറണം. തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ശുചീകരണം വരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഹരിത ചട്ട പാലനം ഉറപ്പുവരുത്തി പരിസ്ഥിതിയോടും ജനങ്ങളോടുമുള്ള കര്ത്തവ്യപാലനം ഉറപ്പുവരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണമുണ്ടാവണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യൂ ആര് കോഡുകള്‍ ഇല്ലാത്ത ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, നിരോധിത ഫ്ളക്സ്, പിവിസി ബാനറുകള്‍,ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, അലങ്കാരങ്ങള്‍, ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസബിള്‍, പേപ്പര്‍ ഗ്ലാസ്സുകള്‍ മുതലായവയുടെ ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന സിംഗിള്‍ വാട്സാപ്പ് നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം



